ഇപ്പോഴിതാ കേരള ബോക്സ്ഓഫീസിലും ചിത്രം നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. മോഹൻലാൽ ചിത്രമായ തുടരും ആണ് ഇനി ലോകയ്ക്ക് മുന്നിലുള്ളത്. 118 കോടിയാണ് തുടരും കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി സ്വന്തമാക്കിയത്. കേരളം ബോക്സ്ഓഫീസിൽ നിന്ന് 100 കോടി നേടിയ ആദ്യ സിനിമ തുടരും ആണ്. ഈ ലിസ്റ്റിൽ തുടരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതാണ്, ലോക ഇപ്പോൾ തകർത്തിരിക്കുന്നത്.
ആഗോള കളക്ഷനായി 260 കോടിക്ക് മുകളിലാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തിയിരിക്കുന്നത്.
കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.