ലോഹിതദാസിന് പൂര്‍ത്തിയാക്കാനാവാതെ പോയ ചിത്രം, നായികയായി മീര ജാസ്മിന്‍, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (16:50 IST)
ഇന്ത്യന്‍ സിനിമയ്ക്ക് ലോഹിതദാസ് സമ്മാനിച്ച നടിയാണ് മീര ജാസ്മിന്‍.2001ല്‍ അദ്ദേഹം സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി സിനിമയിലെത്തിയത്.സംവിധായകന്‍ ബ്ലെസിയാണ് മീരയെ ലോഹി മുന്നില്‍ പരിചയപ്പെടുത്തിയത്.
 
കസ്തൂരിമാന്‍, ചക്രം എന്നീ ലോഹിതദാസ് ചിത്രങ്ങളിലും പിന്നീട് മീര ജാസ്മിന്‍ അഭിനയിച്ചു. എന്നാല്‍ ഈ കൂട്ടത്തില്‍ പൂര്‍ത്തിയാക്കാതെ പോയ സിനിമയാണ്  'ചെമ്പട്ട്'.കൊടുങ്ങല്ലൂര്‍ ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയുടെ ചിത്രീകരണം വിരലിലെണ്ണാവുന്ന ദിവസങ്ങളെ നടന്നുള്ളൂ.കൊടുങ്ങല്ലൂര്‍ ഉത്സവത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ച് സീനുകള്‍ ഷൂട്ട് ചെയ്തു. എന്നാല്‍ ആ ചിത്രം പൂര്‍ത്തിയാക്കാന്‍ ലോഹിതദാസിന് കഴിഞ്ഞില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaprakash Payyanur (@jayaprakash_payyanur)

അനുബന്ധ വാര്‍ത്തകള്‍

Next Article