43 വര്‍ഷം ഒന്നിച്ച് ജീവിച്ചു, അന്നണിഞ്ഞ അതേ മാല രജനികാന്തിന്റെ കഴുത്തില്‍ ഇപ്പോഴും,ഹൃദ്യമായ കുറിപ്പുമായി മകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 28 ഫെബ്രുവരി 2024 (13:23 IST)
Rajinikanth
രജനികാന്തും ഭാര്യ ലത രജനികാന്തും വിവാഹ വാര്‍ഷികം ആഘോഷിച്ചു. ഇരുവരുടെയും നാല്പത്തിമൂന്നാം വിവാഹ വാര്‍ഷിക ആഘോഷമാക്കിയ സന്തോഷം മകള്‍ സൗന്ദര്യ പങ്കുവെച്ചു. ഫെബ്രുവരി 26നായിരുന്നു രണ്ടാളുടെയും വിവാഹ വാര്‍ഷികം. അച്ഛനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് സൗന്ദര്യ പങ്കുവെച്ച ഹൃദ്യമായ കുറിപ്പ് വായിക്കാം.
 
'43 വര്‍ഷം ഒരുമിച്ച്, എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും അച്ഛനും. ഞാന്‍ നിങ്ങളെ വളരെ അധികം സ്‌നേഹിക്കുന്നു.''-എന്നാണ് സൗന്ദര്യ എസില്‍ എഴുതിയത്.
 
43 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും പരസ്പരം അണിയിച്ച മാലയും മോതിരവും ഇപ്പോഴും നിധിപോലെ കാത്ത് സൂക്ഷിക്കുകയാണ് രജനികാന്തും ലതയും.ഇപ്പോഴും എല്ലാകാര്യത്തിലും പരസ്പരം ശക്തമായി നില്‍ക്കുന്നു എന്നും സൗന്ദര്യ പറയുന്നു.
 
ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി കൊണ്ട് കഴുത്തിലുള്ള മാല രജനികാന്ത് കാണിക്കുമ്പോള്‍ കൈയിലെ മോതിരം ഉയര്‍ത്തി കാണിക്കുന്ന ലതയെയും ചിത്രത്തില്‍ കാണാം. ഈ ചിത്രത്തിനൊപ്പം ആയിരുന്നു കുറിപ്പ് മകള്‍ പങ്കുവെച്ചത്.
 
1980 ഒരു സിനിമ സെറ്റില്‍ വച്ചായിരുന്നു രണ്ടാളും കണ്ടുമുട്ടിയത്. അന്ന് വിദ്യാര്‍ത്ഥിയായിരുന്ന ലത രജനികാന്തിനെ അഭിമുഖം എടുക്കാനായിരുന്നു എത്തിയത്. അഭിമുഖം തീരുന്ന സമയത്ത് തന്റെ പ്രണയം രജനികാന്തിനോട് തുറന്നു പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെ 1981 ലായിരുന്നു ഇരുവരും വിവാഹിതരായത്. ഐശ്വര്യ, സൗന്ദര്യ എന്നീ രണ്ട് പെണ്‍മക്കളാണ് രജനികാന്തിനുള്ളത്.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article