മഞ്ഞുമ്മേല്‍ ബോയ്‌സിന്റെ 5 ദിവസങ്ങള്‍, നേടിയത് കോടികള്‍ !

കെ ആര്‍ അനൂപ്

ചൊവ്വ, 27 ഫെബ്രുവരി 2024 (15:20 IST)
ഫെബ്രുവരി മലയാള സിനിമയ്ക്ക് ബാക്ക് ടു ബാക്ക് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചിരിക്കുകയാണ്. ചിദംബരത്തിന്റെ മഞ്ഞുമ്മേല്‍ ബോയ്‌സ് ആണ് ഈ ട്രാക്കില്‍ കയറിയ അവസാനത്തെ ചിത്രം.റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 17.90 കോടി രൂപയാണ് നേടിയത്.
 
മഞ്ഞുമ്മേല്‍ ബോയ്‌സ് ബോക്സ് ഓഫീസില്‍ അസാധാരണമായ പ്രകടനം കാഴ്ചവച്ചു, ആദ്യ നാല് ദിവസങ്ങളില്‍ നിന്നായി ഇന്ത്യയില്‍നിന്ന് 15.60 കോടി രൂപ നേടി. 2.40 കോടി രൂപ കൂടി അഞ്ചാം ദിവസം കൂട്ടിച്ചേര്‍ത്തു. ഒന്നാം ദിവസം 3.3 കോടിയും, രണ്ടാം ദിവസം 3.25 കോടിയും, മൂന്നാം ദിവസം 4.25 കോടിയും, ദിവസം 4.7 കോടിയും, 5 ദിവസം 2.40 കോടിയും ചിത്രം നേടി.
 2024 ഫെബ്രുവരി 26 തിങ്കളാഴ്ച 'മഞ്ഞുമ്മേല്‍ ബോയ്‌സ്' 39.08% മലയാളം ഒക്യുപന്‍സി നിലനിര്‍ത്തി. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍