'സിനിമയുടെ പൂർണത നഷ്ടപ്പെടുത്തും'ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവിടരുതെന്ന അഭ്യർത്ഥനയുമായി കുറുപ്പിന്റെ അണിയറപ്രവർത്തകർ

അഭിറാം മനോഹർ

വ്യാഴം, 5 ഡിസം‌ബര്‍ 2019 (15:14 IST)
ശ്രീനാഥ് രാജേന്ദ്രൻ ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രം പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന ചിത്രമാണ്. കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളിയുടെ അറിയാകഥകൾ വിഷയമാക്കുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഓരോ സ്റ്റില്ലിനേയും ആഘോഷത്തോടെയാണ് സിനിമാ പ്രേമികൾ സ്വീകരിച്ചത്.
 
കഴിഞ്ഞ ദിവസവും ദുൽഖർ സൽമാൻ ജാവയിലിരിക്കുന്ന ലൊക്കേഷൻ ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ സ്രുഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ഇത്തരത്തിൽ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിടരുത് എന്നാവശ്യപ്പെട്ട് അണിയറപ്രവർത്തകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ചിത്രത്തിന്റെ പൂർണത പ്രേക്ഷകർക്ക് നഷ്ടപ്പെടുത്തുമെന്നും അണിയറപ്രവർത്തകർ പറയുന്നു.
 

pic.twitter.com/7nnf9WMwCe

— dulquer salmaan (@dulQuer) December 4, 2019
സുകുമാരകുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ,സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും എംസ്റ്റാർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍