ഇത് ദുൽഖർ തന്നെയോ? അമ്പരന്ന് ആരാധകർ

നീലിമ ലക്ഷ്മി മോഹൻ

ചൊവ്വ, 19 നവം‌ബര്‍ 2019 (14:25 IST)
ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യവും തിരോധാനവും പ്രമേയമാകുന്ന കുറുപ്പ് പീരിഡ് സിനിമയാണ്. സുകുമാരക്കുറുപ്പ് ആയിട്ടുള്ള ദുൽഖറിന്റെ ചിത്രം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കുറുപ്പുമായി വളരെയധികം സാമ്യമുള്ള രൂപമാണ് ദുൽഖറിനു. 
 
35 വര്‍ഷം മുമ്പ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റെപ്രസന്ററ്റീവ് ചാക്കോയായി ടൊവിനോ തോമസാണ് അഭിനയിക്കുന്നത്. ടൊവിനോയുടെ ഗസ്റ്റ് അപ്പിയറന്‍സാണ് സിനിമയില്‍. സുകുമാരക്കുറുപ്പായി ബുള്‍ഗാന്‍ താടിയുമായി ദുല്‍ഖര്‍ നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രം വൈറലായിട്ടുണ്ട്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം.
 
ഇന്ദ്രജിത്ത് സുകുമാരന്‍ ആണ് പോലീസ് ഓഫീസറുടെ റോളില്‍ ചിത്രത്തില്‍ എത്തുന്നത്. തന്നെ സിനിമയില്‍ നായകനായി അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രനൊപ്പം സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍ കൈകോര്‍ക്കുന്ന സിനിമയുമാണ് കുറുപ്പ്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തിലുണ്ട്. ശോഭിതാ ധൂലിപാലയാണ് നായിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍