മകളെ കൈകളിലെടുത്ത് ദുല്‍ഖര്‍, ബുര്‍ജ് ഖലീഫയില്‍ 'കുറുപ്പ്' ട്രെയിലര്‍ കാണിച്ചതും കൂവി വിളിച്ച് ഭാര്യ അമാല്‍ സൂഫിയ, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 11 നവം‌ബര്‍ 2021 (11:05 IST)
ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയിലര്‍ കാണാന്‍ ദുല്‍ഖര്‍ കുടുംബത്തോടെ എത്തി. ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മറക്കാനാവാത്ത നിമിഷം ആണെന്ന് ദുല്‍ഖര്‍ പറയുന്നു.
 
താന്‍ ദുബായില്‍ ഒരുപാട് നാള്‍ ജോലി ചെയ്തിട്ടുണ്ടെന്നും ആ സമയത്ത് ബുര്‍ജ് ഖലീഫയുടെ കണ്‍സ്ട്രക്ഷനും നടക്കുന്നുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. 
ലോകത്തിലെ ഉയരമുള്ള കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ 10-ാം തീയതിയാണ് ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്.
 ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.രാത്രി എട്ട് മുതല്‍ എട്ടര വരെയുള്ള സമയങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ കാണിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article