ആളുകളെ പേടിപ്പിച്ച കൃഷ്ണന്‍കുട്ടി, മുഖംമൂടിക്ക് പിന്നിലെ രൂപം വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
ശനി, 24 ഏപ്രില്‍ 2021 (09:09 IST)
സാനിയ ഇയ്യപ്പന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തി അടുത്തിടെ റിലീസ് ചെയ്ത ചിത്രമാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ എല്ലാവരെയും പേടിപ്പിച്ച കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇരുട്ടിന്റെ മറ പറ്റി മുഖത്ത് ചായവും പൂശി ആളുകളോട് ബീഡി ചോദിച്ച പേടിപ്പിക്കുന്ന കൃഷ്ണന്‍കുട്ടിയെ ബിഗ് സ്‌ക്രീന്‍ അവതരിപ്പിച്ചത് മലയാള സിനിമയിലെ ഒരു പ്രമുഖ താരമാണ്.
 
സിനിമ റിലീസ് ചെയ്ത ശേഷം കൃഷ്ണന്‍കുട്ടിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. മലയാളസിനിമയില്‍ സ്വഭാവനടനായി ശ്രദ്ധിക്കപ്പെട്ട ശ്രീകാന്ത് മുരളിയാണ് കൃഷ്ണന്‍ കുട്ടിയായി വേഷമിട്ടത്.
 
വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍ എന്ന ഹോം നേഴ്‌സിന്റെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.'പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article