നിത്യ മേനോന്‍ നായികയാവുന്ന ടി.കെ. രാജീവ് കുമാര്‍ ചിത്രമാണ് കോളാമ്പി.2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ തുടങ്ങിയവരെ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ഈ സിനിമ കോളാമ്പികളുടെ കഥയാണ് പറയുന്നത്. മാസങ്ങള്‍ക്കുമുമ്പ് പുറത്തിറങ്ങിയ ട്രെയിലര്‍ ഒരു ഫീല്‍ ഗുഡ് മൂവി അനുഭവമാണ് പ്രേക്ഷകന് നല്‍കിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.