രണ്ട് ദിവസം കൂടി,'കോളാമ്പി' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 5 ഏപ്രില്‍ 2023 (09:09 IST)
ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി തിയേറ്ററുകളിലേക്ക്. ഏപ്രില്‍ ഏഴു മുതല്‍ കോളാമ്പി ബിഗ് സ്‌ക്രീനുകളില്‍ എത്തും. റിലീസിന് രണ്ട് ദിവസം മാത്രമേ ഉള്ളൂ എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പുതിയ പോസ്റ്ററും പുറത്തിറക്കി.
 
രഞ്ജി പണിക്കര്‍, നിത്യ മേനോന്‍, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്‍, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാര്‍, പരേതനായ പി ബാലചന്ദ്രന്‍, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയില്‍ ഉള്ളത്.
 
നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് കോളാമ്പി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിര്‍വഹിച്ചിരിക്കുന്നു. രവി വര്‍മ്മന്‍ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article