ശബരിമല ദര്‍ശനത്തിനെത്തിയതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് കിടിലം ഫിറോസ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 18 ഒക്‌ടോബര്‍ 2024 (16:53 IST)
kidilam Firoz
ശബരിമല ദര്‍ശനത്തിനെത്തിയതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് കിടിലം ഫിറോസ്. സുഹൃത്ത് വിമലിനൊപ്പമാണ് ശബരിമലയില്‍ എത്തിയത്. രാത്രി രണ്ടുമണിയോടെയാണ് മല കയറിയതെന്നും ഫിറോസ് പറയുന്നു. ഒരു മതത്തിനെ ബഹുമാനിക്കാന്‍ അതിന്റെ ആചാരവിധി പ്രകാരം വേണം അങ്ങോട്ട് യാത്ര ചെയ്യാന്‍, അങ്ങനെ തന്നെയാണ് താന്‍ പോയതെന്നും ഫിറോസ് പറഞ്ഞു.
 
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ശ്രദ്ധേയനായ മത്സരാര്‍ത്ഥി കൂടിയായിരുന്നു കിടിലം ഫിറോസ്. ആര്‍ജെയായ കിടിലന്‍ ഫിറോസ് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അതേസമയം ഫിറോസിന്റെ പോസ്റ്റിന് നല്ലതും മോശവുമായ കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഫിറോസ് ചെയ്തത് ഇസ്ലാം വിരുദ്ധമെന്നാണ് ചില കമന്റുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article