പൃഥ്വിരാജിന്റെ ബ്രഹ്‌മാണ്ഡ ചിത്രം, 'കാളിയന്‍' ചിത്രീകരണം എപ്പോള്‍ ?കെ.ജി.എഫ് സംഗീത സംവിധായകന്‍ മലയാളത്തിലേക്ക്

കെ ആര്‍ അനൂപ്

വെള്ളി, 22 ജൂലൈ 2022 (09:07 IST)
കെ.ജി.എഫ് രണ്ട് ഭാഗങ്ങള്‍ക്കും സംഗീതം ഒരുക്കിയ രവി ബസ്റൂര്‍ മലയാളത്തിലേക്ക്. പൃഥ്വിരാജ് നായകനായ എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'കാളിയന്‍' ഒരുങ്ങുകയാണ്. എട്ടു വര്‍ഷത്തെ അനുഭവം സമ്പത്തുള്ള സംഗീത സംവിധായകന്‍ രവി മോളിവുഡിലേക്ക് എത്തുന്നത് പൃഥ്വിരാജ് ചിത്രത്തിലൂടെയാണ്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം നടന്‍ പകിട്ടു.
 
'കാളിയന്‍' ഒക്ടോബര്‍, നവംബര്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പ്രഭാസിന്റെ 'സലാര്‍'നും രവി സംഗീതം ഒരുക്കുന്നു.എസ്. മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയന്‍' 1700കളിലെ വേണാട്ടില്‍ നിന്നുള്ള ഉഗ്ര യോദ്ധാക്കളുടെ കഥയാണ് പറയുന്നത്. സത്യരാജും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
 
സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍