ഒരിക്കലും ഒ.ടി.ടി റിലീസിന് ഇല്ല,കേശു ഈ വീടിന്റെ നാഥന്‍ തിയേറ്ററുകളില്‍ തന്നെ

കെ ആര്‍ അനൂപ്

ബുധന്‍, 9 ജൂണ്‍ 2021 (17:30 IST)
ദിലീപിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. വളരെ നേരത്തെ തന്നെ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രം കൊറോണ വ്യാപനത്തെ തുടര്‍ന്ന് റിലീസ് വൈകുകയായിരുന്നു. ഇപ്പോളിതാ ചിത്രം ഒ.ടി.ടി റിലീസിന് ഇല്ലെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ നാദിര്‍ഷ.
 
ബിഗ് സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് കാണാനും ആസ്വദിക്കാനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആര്‍ത്തുല്ലസിച്ച് ചിരിച്ച് എന്‍ജോയ് ചെയ്യുന്നത് കേശു ഈ വീടിന്റെ നാഥന്‍ ആയിരിക്കും.ഒരു ഒ.ടി.ടി റിലീസ് ആയി ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് നാദിര്‍ഷ പറഞ്ഞു.
 
ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് ഉര്‍വശി എത്തുന്നത്.ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍