അച്ഛന്‍ ദിലീപിനെയും അമ്മ മഞ്ജുവാര്യരെയും പോലെ ഒരുപാട് ആരാധകര്‍ ഉണ്ട് മകള്‍ മീനാക്ഷിക്കും. അടുത്തിടെയാണ് കൊച്ചു മിടുക്കി സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും തന്റെ ചില വേഷങ്ങള്‍ താരപുത്രി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ അമ്മ മഞ്ജുവാര്യരെ പോലെ താനും ഒരു നര്‍ത്തകിയാണെന്നു തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. അസാമാന്യ മെയ് വഴക്കമാണ് മീനാക്ഷിക്ക്. താരപുത്രി പങ്കുവെച്ച ഡാന്‍സ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്.