അണ്ണാത്തെയ്‌ക്ക് വേണ്ടി കീർത്തി സുരേഷ് വേണ്ടെന്നുവെച്ചത് പൊന്നിയിൻ സെൽവനും ശ്യാം സിംഘ റോയിയും!

Webdunia
തിങ്കള്‍, 31 ജനുവരി 2022 (20:26 IST)
തെന്നിന്ത്യയിലെ മുൻ നിര അഭിനേത്രികളിൽ ഒരാളാണ് കീർത്തി സുരേഷ്. സിനിമയിലെത്തി കുറച്ച് നാളായിട്ടുള്ളുവെങ്കിലും തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം കീർത്തി അഭിനയിച്ചു കഴിഞ്ഞു. അറബികടലിന്റെ സിംഹം, അണ്ണാത്തെ എന്നീ ചിത്രങ്ങളാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ അണ്ണാത്തെക്കായി കീർത്തി വേണ്ടെന്ന് വച്ച സിനിമകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 
 
മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവനിലെ ശ്രദ്ധേയമായ വേഷത്തിൽ നേരത്തെ കീർത്തിയെ പരിഗണിച്ചിരുന്നു. എന്നാൽ അണ്ണാത്തെയുമായി ഡേറ്റ് ക്ലാഷ് ഉണ്ടാകുമെന്നതിനാൽ നടി ഈ അവസരം നിഷേധിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 
 
നാനി നായകനായ തെലുങ്ക് ചിത്രം 'ശ്യാം സിംഘ റോയി'ലെ കഥാപാത്രത്തെയും അണ്ണാത്തെയ്ക്കായി കീർത്തി ഉപേക്ഷിച്ചു. ഈ വേഷം പിന്നീട് സായി പല്ലവിയാണ് അവതരിപ്പിച്ചത്. ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്.അതേസമയം, തെലുങ്ക് ചിത്രമായ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്ണ, രമ പ്രഭ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article