ഇതാ നിങ്ങളുടെ കയൽവിഴി, സാരിയിൽ സൂപ്പർ സ്വാഗായി കീർത്തി സുരേഷ്

അഭിറാം മനോഹർ

തിങ്കള്‍, 12 ഓഗസ്റ്റ് 2024 (12:46 IST)
Keerthy suresh
മലയാളികളുടെ പ്രിയ നടിയായ മേനകയുടെ മകള്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണെങ്കിലും ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ സജീവമായ നടിയാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ സിനിമയില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കീര്‍ത്തി സോഷ്യല്‍ മീഡിയയിലും സജീവമാണ്.
 
 ഇപ്പോഴിതാ താരം പങ്കുവെച്ച സാരിയിലുള്ള സ്വാഗ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. റെഡും വൈറ്റും കോമ്പിനേഷനിലുള്ള ഫ്‌ളോറല്‍ പ്രിന്റഡ് സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വെച്ചുകൊണ്ട് സ്വാഗ് ആറ്റിറ്റിയൂഡും പിടിച്ചാണ് താരത്തിന്റെ ചിത്രങ്ങള്‍. ദാറ്റ്‌സ് കയല്‍വിഴി ഫോര്‍ യു എന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍