23.6 കോടി 10 ദിവസം കൊണ്ട്, രണ്ടാം ആഴ്ചയിലും 400 തിയേറ്ററുകളില്‍ പ്രദര്‍ശനം

കെ ആര്‍ അനൂപ്

തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (14:49 IST)
രണ്ടാം വാരത്തിലും ലോകമൊട്ടാകെ 400 ല്‍ അധികം തിയേറ്ററുകളില്‍ പത്തൊമ്പതാം നൂറ്റാണ്ട് പ്രദര്‍ശനം തുടരുകയാണ്. ആദ്യ 10 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
വേള്‍ഡ് വൈഡ് ഗ്രോസ് 23.6 കോടി രൂപയാണ്. നേട്ടം 10 ദിവസം കൊണ്ട്.. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്.
 
 
സിജു വില്‍സിന്റെ കഥാപാത്രത്തെ പോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലിയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മാറുമറയ്ക്കല്‍ സമരനായിക നങ്ങേലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തീയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരസുന്ദരിയാണ് കയാദു ലോഹര്‍.മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറ്റം. മലയാള സിനിമയില്‍ ഇതാദ്യം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍