'എനിക്ക് നിങ്ങളെ ഭയമാണ്'; കാവ്യ മാധവനെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നതായി അന്വേഷണസംഘത്തിനു സംശയം, പിന്നില്‍ ദിലീപോ?

Webdunia
ശനി, 9 ഏപ്രില്‍ 2022 (11:43 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യ മാധവനെ വലിച്ചിഴയ്ക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് അന്വേഷണസംഘത്തിന് സംശയം. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അന്വേഷണപരിധിയിലേക്ക് കാവ്യ മാധവനെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്നും കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. ഇതിനു പിന്നില്‍ ദിലീപിന്റെ ബുദ്ധിയാണോയെന്നും സംശയമുണ്ട്. 
 
ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമാണെന്ന് അന്വേഷണസംഘം സംശയിക്കുന്നതായാണ് സൂചന. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ദിലീപും കാവ്യ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. 
 
'എനിക്കു നിങ്ങളെ ഭയമാണ്' എന്ന് കാവ്യ കരഞ്ഞുകൊണ്ട് പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article