കത്തനാറിന്റെ അമാനുഷിക കഴിവുകള്‍ ഇനി കാണാനിരിക്കുന്നതേയുള്ളൂ,'കത്തനാര്‍: ദ് വൈല്‍ഡ് സോര്‍സറര്‍' എന്ന സിനിമ കാഴ്ചക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്.ഫസ്റ്റ് ഗ്ലിംപ്‌സ് ആണ് യൂട്യൂബില്‍ തരംഗമാക്കുന്നത് ആദ്യ 14 മണിക്കൂറിനുള്ളില്‍ പത്തര ലക്ഷത്തില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ സിനിമയ്ക്കായി. 'ഹോം' സംവിധായകന്‍ റോജിന്‍ തോമസിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി ടീമിനൊപ്പം ചേര്‍ന്ന വിവരവും നിര്‍മ്മാതാക്കള്‍ നല്‍കി. അനുഷ്‌കയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.
കൊച്ചിയിലും ചെന്നൈയിലും റോമിലും ആയാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളിലായി സിനിമ പ്രദര്‍ശനത്തിന് എത്തും. 2024-ല്‍ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കത്തനാറിന്റെ ആദ്യ ദൃശ്യങ്ങള്‍ പോലും പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നതാണ്.ഉദ്വേഗജനകമായ നിരവധി മുഹൂര്‍ത്തങ്ങളും ഫാന്റസിയും ആക്ഷന്‍ രംഗങ്ങളും ചേരുന്ന അതിമനോഹരമായ വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും 'കത്തനാര്‍: ദ് വൈല്‍ഡ് സോര്‍സറര്‍'.
ബാനറില്‍ ഗോകുലം ?ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍.രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ നീല്‍ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുല്‍ സുബ്രഹ്‌മണ്യം.