കണ്ണൂർ സ്‌ക്വാഡിൻ്റെ അവസാന ഷോ, ഗരുഡനായി വഴിമാറി മമ്മൂട്ടി ചിത്രം

കെ ആര്‍ അനൂപ്
വെള്ളി, 3 നവം‌ബര്‍ 2023 (09:08 IST)
അഞ്ചാഴ്ചകൾ തിയറ്ററുകളിൽ ഒരു സിനിമ പ്രദർശിപ്പിക്കുക എന്നത് തന്നെ ഇന്നത്തെ കാലത്ത് വലിയ നേട്ടമാണ്. വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ പ്രദർശനത്തിന് എത്തിയ കണ്ണൂർ സ്‌ക്വാഡ് പതിയെ ബിഗ് സ്ക്രീനുകളിൽ നിന്ന് വിട പറയുകയാണ്. ഗിരിജ തിയറ്ററിൽ സുരേഷ് ഗോപിയുടെ ഗരുഡൻ വരുന്നതോടെ മമ്മൂട്ടി ചിത്രം പ്രദർശനം അവസാനിപ്പിച്ചു.ഗിരിജ തിയേറ്റർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
 
സെപ്റ്റംബർ 28ന് പ്രദർശനത്തിന് എത്തിയ ചിത്രം ഇപ്പോഴും കേരളത്തിലെ പല തിയറ്ററുകളിലും പ്രദർശനം തുടരുന്നുണ്ട്.
 
മലയാള സിനിമകൾ തിയേറ്ററുകൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നില്ലെന്ന വിമർശനങ്ങൾ നിലനിൽക്കുമ്പോഴാണ് കണ്ണൂർ സ്‌ക്വാഡ് ആളെ കൂട്ടി 5 ആഴ്ച പ്രദർശിപ്പിച്ചത്.കണ്ണൂർ സ്‌ക്വാഡ് മികച്ച കളക്ഷൻ ആണ് തങ്ങൾക്ക് സമ്മാനിച്ചതെന്നും ഗിരിജ തിയേറ്റർ പറയുകയുണ്ടായി. സിനിമ 100 കോടി ക്ലബ്ബിൽ എത്തിയ സന്തോഷം നിർമ്മാതാക്കൾ പങ്കുവെച്ചിരുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article