അശ്ലീലം നിറച്ചാൽ മോശം സിനിമയെ രക്ഷിക്കാനാവില്ല, പുരോഗമന സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുതെന്ന് കങ്കണ

Webdunia
ഞായര്‍, 13 ഫെബ്രുവരി 2022 (15:32 IST)
ദീപിക പദുക്കോൺ നായികയായെത്തിയ ബോളിവുഡ് ചിത്രം ഗെഹരായിയാനെതിരെ വിമർശനവുമായി നടി കങ്കണ റണാവത്ത്. ഇക്കഴിഞ്ഞ 11ന് ആമസോണിൽ പ്രൈമിൽ റിലീസ് ചെയ്‌ത ചിത്രം സംവിധാനം ചെയ്‌തത് ശകുൻ ബത്രയാണ്.
 
ദീപികയെ കൂടാതെ സിദ്ധാന്ത് ചതുർവേദി, നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, രജത് കപൂർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ പരോക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. 
 
ശരീര പ്രദർശനം കൊണ്ടോ അശ്ലീലം നിറച്ചത് കൊണ്ടോ മോശം സിനിമകൾ നല്ലതാവില്ലെന്നും പുരോഗമന അർബൻ സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുതെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ ചിത്രം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article