കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികൾ: വിവാദപരാമർശവുമായി കങ്കണ

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (17:27 IST)
കേന്ദ്രസർക്കാർ രാജ്യസഭയിൽ പാസാക്കിയ കർഷകബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. കർഷക ബില്ലിനെതിരെ രാജ്യമെമ്പാടും കർഷകരോഷം ഉയരുന്നതിനിടെയാണ് കങ്കണയുടെ പരാമർശം.
 
പൗരത്വ നിയമം കൊണ്ടുവന്നതിലൂടെ ഇവിടെ ഒരാൾക്കും പൗരത്വം നഷ്ടപ്പെട്ടിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്നിവിടെ ചോരപ്പുഴയൊഴുക്കിയത്- കങ്കണ ട്വീറ്റ് ചെയ്‌തു. അതേസമയം രാജ്യസഭയിൽ ബില്ലിൽ പ്രതിഷേധിച്ച എംപിമാരെ രാജ്യസഭാധ്യക്ഷൻ സഭയിൽനിന്നും ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ പ്രതിപക്ഷ എംപിമാർ രാജ്യസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കർഷകരും റാലിയായി പ്രതിഷേധിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article