ആ സിനിമയുടെ പേര് പോലും ആരും പറഞ്ഞ് കണ്ടില്ല, ദുരന്തമാകാൻ കാരണവും ഞാനാണോ? കരൺ ജോഹറിനെ പരിഹസിച്ച് കങ്കണ

ഞായര്‍, 26 ഫെബ്രുവരി 2023 (11:06 IST)
ഇന്നലെ റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രമായ സെൽഫിയ്ക്ക് തണുത്ത പ്രതികരണമാണ് ബോക്സോഫീസിൽ നിന്നും ലഭിക്കുന്നത്. സിനിമ പരാജയമായതിന് പിന്നാലെ ചിത്രത്തിൻ്റെ നിർമാതാവായ കരൺ ജോഹറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് താരമായ കങ്കണ റണാവത്ത്. ഒരു ട്രേഡ് അനലിസ്റ്റോ മാധ്യമമോ സെൽഫിയെ പറ്റി പറയുന്നത് പോലും കേൾക്കുന്നില്ലെന്ന് കങ്കണ പറയുന്നു.
 
കരൺ ജോഹർ ചിത്രമായ സെൽഫി ആദ്യ ദിവസം 10 ലക്ഷം രൂപ പോലും നേടിയിട്ടില്ല. ഒരു ട്രേഡ് അനലിസ്റ്റോ മാധ്യമപ്രവർത്തകനോ ചിത്രത്തെ പറ്റി സംസാരിക്കുന്നത് പോലും കാണുന്നില്ലെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചു. സെൽഫി അക്ഷയ് കുമാറിൻ്റെ തുടർച്ചയായ ആറാം പരാജയ സിനിമയാകുന്നുവെന്ന വാർത്തയും കങ്കണ പങ്കുവെച്ചിട്ടുണ്ട്. ഇതും എൻ്റെ കുറ്റമാണോ എന്നാണ് വാർത്തയ്ക്ക് കങ്കണ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍