അക്ഷയ് കുമാറിനൊപ്പം പഞ്ചാബി ഡാന്‍സുമായി മോഹന്‍ലാല്‍; വീഡിയോ വൈറല്‍

വെള്ളി, 10 ഫെബ്രുവരി 2023 (11:21 IST)
മോഹന്‍ലാലിനൊപ്പം പഞ്ചാബി താളത്തിനു ചുവടുവെച്ച് മോഹന്‍ലാല്‍. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്താണ് ഇരുവരും ഡാന്‍സ് കളിക്കുന്നത്. പഞ്ചാബി സ്റ്റൈലില്‍ തലയില്‍ കെട്ടുമായാണ് മോഹന്‍ലാലിനെ വീഡിയോയില്‍ കാണുന്നത്. 
 
അക്ഷയ് കുമാര്‍ ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ' നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാന്‍ എന്നേക്കും ഓര്‍ക്കും മോഹന്‍ലാല്‍ സാര്‍. തികച്ചും അവിസ്മരണീയമായ നിമിഷം ' വീഡിയോ പങ്കുവെച്ച് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു. 

I’ll forever remember this dance with you @Mohanlal Sir. Absolutely memorable moment  pic.twitter.com/GzIwcBbQ5H

— Akshay Kumar (@akshaykumar) February 10, 2023
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂര്‍ണമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ജയ്‌സാല്‍മീര്‍ ആണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍