കത്രീന കൈഫും സാമന്തയും മാത്രമല്ല വിജയ് സേതുപതിയും ടോവിനോയും !'ക്രിസ്റ്റി' ട്രെയിലര്‍ ലോകം കാണട്ടെ..

കെ ആര്‍ അനൂപ്

വെള്ളി, 10 ഫെബ്രുവരി 2023 (10:27 IST)
നടന്‍ മാത്യു തോമസിന്റെ പുതിയ ചിത്രമാണ് 'ക്രിസ്റ്റി'.മാളവിക മോഹനനാണ് നായിക.ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ ചിത്രം ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്നു.ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്തുവരും.വിജയ് സേതുപതി, ടോവിനോ തോമസ്, കത്രീന കൈഫ്, സാമന്ത തുടങ്ങിയവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ് ചെയ്യുന്നത്.
 
ഒരു ഇടവേളക്കുശേഷം മാളവിക മോഹനന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.'പട്ടം പോലെ', 'ഗ്രേറ്റ് ഫാദര്‍' തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് നടി നേരത്തെ അഭിനയിച്ചിട്ടുണ്ട്.
ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്.  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍