കമൽഹാസൻ ഇനി അമ്മയിലും അംഗം, അംഗത്വം സ്വീകരിച്ച് ഉലകനായകൻ

അഭിറാം മനോഹർ
ശനി, 13 ജൂലൈ 2024 (13:18 IST)
Kamalhaasan
മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അംഗത്വം സ്വീകരിച്ച് കമല്‍ഹാസന്‍. മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായാണ് നടനും അമ്മയിലെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കിയത്. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിവരം പങ്കുവെച്ചത്.
 
അമ്മ കുടുംബത്തിലെ ശക്തി അതിലെ ഓരോ അംഗവുമാണ്. ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കികൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അമ്മ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബുരാജും അന്‍സിബയും സിദ്ദിഖിനൊപ്പമുണ്ടായിരുന്നു. ഇന്ത്യന്‍ 2 സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി കമല്‍ഹാസന്‍ കൊച്ചിയില്‍ എത്തിയപ്പോഴാണ് മെമ്പര്‍ഷിപ്പ് സമ്മാനിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article