കീര്‍ത്തിയും പ്രണവും ബെസ്റ്റ് ഫ്രണ്ട്‌സ്, വിഷമം വന്നാല്‍ ആ ആളെ വിളിക്കും, കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 4 ഓഗസ്റ്റ് 2022 (11:03 IST)
പ്രണവ് മോഹന്‍ലാലിനോട് തന്നെക്കാള്‍ കൂടുതല്‍ ക്ലോസ് കല്യാണി പ്രിയദര്‍ശന്‍ ആണെന്ന് കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് കീര്‍ത്തി സുരേഷും, പ്രണവുമാണെന്ന് കല്യാണി. പക്ഷേ വിഷമം വന്നാല്‍ ആദ്യം വിളിക്കുക ദുല്‍ഖര്‍ സല്‍മാനെ ആണെന്ന് ഒരു അഭിമുഖത്തിനിടെ കല്യാണി വെളിപ്പെടുത്തി.
 
'കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്.എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്.'- കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.
 
ഓഗസ്റ്റ് 12ന് പ്രദര്‍ശനത്തിന് എത്തുന്ന തല്ലുമാല പ്രമോഷിന്റെ ഭാഗമായി എത്തിയതായിരുന്നു നടി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article