ചാക്കോച്ചൻ മോഡൽ ഡാൻസ്,'ദേവദൂതര്‍ പാടി'ക്ക് ചുവട് വെച്ച് ദുൽഖർ സൽമാനും

Anoop k.r

വ്യാഴം, 28 ജൂലൈ 2022 (10:30 IST)
കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി ഡാൻസ് സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായി മാറിയിരുന്നു.ഇപ്പോഴിതാ ദുൽഖർ സൽമാനും ഇതേ ഡാൻസ് ചെയ്തിരിക്കുകയാണ്. സീതാരാമം സിനിമയുടെ പ്രൊമോഷന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു നടന്റെ പ്രകടനം.
 
ദുൽഖറിന്റെ ചാക്കോച്ചൻ മോഡൽ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ചാക്കോച്ചന്റെ അംബാസ് രാജീവൻ ആടിത്തിമിർക്കുന്നത് സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) എന്ന സിനിമയിലെ 'ദേവദൂതർ പാടി' ഗാനവും കുഞ്ചാക്കോ ബോബന്റെ ഡാൻസും പങ്കുവെച്ചു കൊണ്ടേയിരുന്നു.37 വർഷങ്ങൾക്ക് മുൻപ് ഔസേപ്പച്ചൻ ഈണമിട്ട 'ദേവദൂതർ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേൾക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകർ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍