കള്ളനെ തേടി ഭഗവതി എത്തി, രസകരമായ കഥയുമായി വിഷ്ണു ഉണ്ണികൃഷ്ണന്‍, ട്രെയിലര്‍ കണ്ടോ?

കെ ആര്‍ അനൂപ്
ശനി, 4 മാര്‍ച്ച് 2023 (09:08 IST)
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
കള്ളനും ഭഗവതിയും റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്.ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
നാട്ടില്‍ ചെറിയ മോഷണങ്ങളൊക്കെ നടത്തിവരുന്ന കള്ളനെ തേടി പെട്ടെന്നൊരു ദിവസം ഭഗവതി എത്തുന്നു. തുടര്‍ന്ന് നായിക കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
അനുശ്രീ, ബംഗാളി താരം മോക്ഷ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി എന്നിങ്ങനെയുള്ള താരനിരയും സിനിമയിലുണ്ട് 
കെ വി അനില്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 രതീഷ് റാം ഛായാഗ്രാഹണവും 
രഞ്ജിത് രാജ സംഗീതവും ഒരുക്കുന്നു.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article