ശനിയാഴ്ച കളക്ഷനില്‍ ഉണ്ടായത് 106 ശതമാനത്തിന്റെ വര്‍ധനവ്, ഞെട്ടിച്ച് കല്‍കി കളക്ഷന്‍

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (15:34 IST)
ഇന്ത്യന്‍ ബോക്‌സോഫീസില്‍ വിജയകുതിപ്പ് തുടര്‍ന്ന് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍കി 2898 എഡി. സിനിമ റിലീസായി രണ്ടാമത്തെ ആഴ്ചയിലും ഗംഭീര കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വെള്ളിയാഴ്ച നേടിയ കളക്ഷനിലും 106 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ പറയുന്നു.
 
ഹിന്ദി പ്രേക്ഷകരില്‍ നിന്നാണ് ശനിയാഴ്ച കളക്ഷനില്‍ മുന്നേറ്റമുണ്ടായത്. 34.45 കോടി രൂപയാണ് സിനിമയുടെ പത്താം ദിവസത്തെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍. തെലുങ്കില്‍ നിന്നും 11 കോടിയും ഹിന്ദിയില്‍ നിന്നും 18 കോടിയുമാണ് സിനിമ ഇന്നലെ നേടിയത്. തമിഴില്‍ നിന്നും 3 കോടി രൂപയും കേരളത്തില്‍ നിന്നും 1.5 കോടി രൂപയും സിനിമ ഇന്നലെ നേടി. ഇതോടെ കല്‍കിയുടെ ഇന്ത്യന്‍ കളക്ഷന്‍ 466 കോടിയിലെത്തി.തെലുങ്കില്‍ നിന്നും 228.6 കോടിയും ഹിന്ദിയില്‍ നിന്നും 190 കോടിയുമാണ് സിനിമ സ്വന്തമാക്കിയത്. ആഗോള ബോക്‌സോഫീസില്‍ 800 കോടിയിലധികമാണ് സിനിമ ഇതിനകം നേടിയത്. രണ്ടാം വാരാന്ത്യം പിന്നിടുമ്പോള്‍ സിനിമ 1000 കോടി മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുമാര്‍ വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article