അശാസ്ത്രീയ ചികിത്സ നിർദേശിച്ച് സാമന്ത, മരിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സാമന്തക്കെതിരെ ജ്വാല ഗുട്ട

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (12:46 IST)
Jwala Gutta, Samantha
വൈറല്‍ അണുബാധയെ ചെറുക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൗസ് ചെയ്താല്‍ മതിയെന്ന നടി സാമന്തയുടെ പോസ്റ്റിനെതിരായ വിമര്‍ശനങ്ങള്‍ കടുക്കുന്നു. ഡോക്ടര്‍മാരടക്കം നിരവധി പേരാണ് നടിയുടെ പോസ്റ്റിനെതിരെ രംഗത്ത് വന്നത്. അശാസ്ത്രീയമായ കാര്യങ്ങള്‍ സാമന്തയെ പോലെ ആരാധകരുള്ള ഒരാള്‍ പങ്കുവെയ്ക്കുന്നത് തെറ്റായ കാര്യമാണെന്നും സാമന്തയ്ക്ക് കടുത്ത ശിക്ഷ തന്നെ ഈ വിഷയത്തില്‍ നല്‍കണമെന്ന് പല ഡോക്ടര്‍മാരും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സാമന്തയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റണ്‍ താരവുമായ ജ്വാല ഗുട്ട.
 
 ഫോളോവേഴ്‌സിന് മരുന്ന് നിര്‍ദേശിക്കുന്ന സെലിബ്രിറ്റിയോട് എനിക്ക് ഒരൊറ്റ ചോദ്യമെ ചോദിക്കാനുള്ളു. നിങ്ങളുടെ ഉദ്ദേശം ആളുകളെ സഹായിക്കാനാണെന്ന് എനിക്ക് മനസിലായി. എന്നാല്‍ നിങ്ങള്‍ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ ആരുടെയെങ്കിലും മരണത്തിന് കാരണമായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ? ഇങ്ങള്‍ ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ. ജ്വാല ഗുട്ട എക്‌സില്‍ ചോദിച്ചു.

നേരത്തെ സാമന്തയുടെ പോസ്റ്റിനെ വിമര്‍ശിച്ച് ഡോ സിറിയല്‍ എബി ഫിലിപ്‌സും രംഗത്ത് വന്നിരുന്നു. അശാസ്ത്രീയമായ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്ന സാമന്തയെ ജയിലിലടക്കണമെന്നാണ് സിറിയക് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ആരെയും ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല പോസ്റ്റെന്നും തനിക്ക് ഈ രീതി ഫലപ്രദമായിരുന്നുവെന്നും സാമന്ത വിശദീകരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article