Kaduva in Amazon Prime: കടുവ ഒ.ടി.ടി.യില്‍

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2022 (11:26 IST)
Kaduva OTT Release : പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കടുവ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് കടുവ ഒ.ടി.ടി.യിലെത്തിയത്. ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാം. 
 
ജൂലൈ ഏഴിനാണ് കടുവ തിയറ്ററുകളിലെത്തിയത്. തിയറ്ററുകളില്‍ വമ്പന്‍ വിജയമായ കടുവ ഇതിനോടകം 50 കോടിയില്‍ അധികം കളക്ഷന്‍ നേടിയിട്ടുണ്ട്. 
 
പൃഥ്വിരാജിനെ കൂടാതെ വിവേക് ഒബ്‌റോയി, സംയുക്ത മേനോന്‍, അലന്‍സിയര്‍, സീമ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article