മഴ കാരണം സിനിമയുടെ റിലീസ് മാറ്റി!'വിശുദ്ധ മെജോ' ഓഗസ്റ്റ് അഞ്ചിന് എത്തില്ല

കെ ആര്‍ അനൂപ്

വ്യാഴം, 4 ഓഗസ്റ്റ് 2022 (11:06 IST)
ആഗസ്റ്റ് 5ന് പ്രദര്‍ശനത്തിനെത്താനിരുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ. ഇപ്പോഴിതാ സിനിമയുടെ റിലീസ് മാറ്റിയ വിവരം നിര്‍മ്മാതാക്കള്‍ അറിയിച്ചു.കനത്ത മഴയെ തുടര്‍ന്നുള്ള ഈ സാഹചര്യത്തില്‍ വിശുദ്ധ മെജോ റിലീസ് മാറ്റിയിരിക്കുകയാണ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
 
ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി മാറിയിരുന്നു.
 
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
 
#VisudhaMejo Release Postponed- 
New Release Date Update Soon..-
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍