റിലീസായി ആദ്യ ദിനങ്ങളില്‍ സമ്മിശ്രപ്രതികരണമാണ് ചിത്രം നേടിയതെങ്കിലും അതൊന്നും ബോക്സോഫീസില്‍ ഒരു തടസമായില്ല. വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്. ടൈറ്റില്‍ കഥാപാത്രമായ കബീര്‍ സിംഗായി ഷാഹിദ് കപൂര്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. അര്‍ജ്ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് കബീര്‍ സിംഗും ഒരുക്കിയിരിക്കുന്നത്.