കോണിപ്പടിയിൽ നിന്ന് വീണ് നായകൻ ജുബിൻ നൗട്ടിയാലിന് ഗുരുതര പരിക്ക്, ആശുപത്രിയിൽ

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2022 (20:58 IST)
ബോളിവുഡ് ഗായകൻ ജുബിൻ നൗട്ടിയാൽ കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റു. ഇന്നാണ് അപകടമുണ്ടായത്. കോണിപ്പടിയിൽ നിന്നും വീണ് ഗായകന് പരിക്കേൽക്കുകയായിരുന്നു. താരത്തെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
വീഴ്ചയിൽ ശരീരത്തിൻ്റെ പലഭാഗത്തും പരിക്കേറ്റു. കൈമുട്ട് ഒടിയുകയും വാരിയെല്ലിന് പൊട്ടലുണ്ടാകുകയും ചെയ്തു. താരത്തിൻ്റെ തലയ്ക്കും പരിക്കേറ്റതായി ഗായകൻ്റെ പിആർ ടീം വ്യക്തമാക്കി. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്.22കാരനായ ജുബിൻ 2014 മുതലാണ് ഹിന്ദി ചലച്ചിത്രഗാനരംഗത്ത് സജീവമായത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article