ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയെന്ന് ട്രെയ്ലറില്‍ കാണിച്ചിരുന്നു. അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജാനകി എന്നാണ്. ചിത്രത്തില്‍ ജാനകി എന്നു ഉപയോഗിക്കുന്നതിനെതിരെ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജാനകി വി. എന്നാക്കിയത്. ജാനകി എന്നു പറയുന്ന ഭാഗങ്ങളില്‍ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ആക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. നേരത്തെ സിനിമയുടെ പേര് 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നു മാത്രമായിരുന്നു.#ST:- #JSK aka #JanakiVsStateofKerala pic.twitter.com/6I8u9Yfaaw
— ???????????????????? ???????????????????? ????️ (@Abbas_Anwar_) July 17, 2025