പൊറിഞ്ചു മറിയം ജോസിന്റെ സെറ്റില്‍വച്ച് എല്ലാവര്‍ക്കും പോര്‍ക്കും ബീഫും നല്‍കി ജോജു; കാരണം ഇതാണ്

Webdunia
തിങ്കള്‍, 23 ഓഗസ്റ്റ് 2021 (09:32 IST)
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് പുറത്തിറങ്ങിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവരാണ് പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൊറിഞ്ചു മറിയം ജോസിന്റെ സെറ്റില്‍വച്ചാണ് ജോജുവിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വാര്‍ത്ത അറിയുന്നത്. ഉടനെ കേക്ക് കട്ട് ചെയ്ത് സെറ്റ് മുഴുവന്‍ ആഘോഷിച്ചു. അന്ന് എല്ലാവര്‍ക്കും ജോജുവിന്റെ വക പോര്‍ക്കിറച്ചിയും ബീഫ് കറിയും നല്‍കി. തൃശൂരില്‍ വച്ചായിരുന്നു പൊറിഞ്ചു മറിയം ജോസിന്റെ ഷൂട്ടിങ് നടന്നിരുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article