ജോജു ജോര്‍ജിന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. 'ഇരു മുഖം' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രംകൂടിയാണിത്. നവാഗതനായ ഷറഫുദീന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ ദിലീഷ് പോത്തന്‍ അടക്കമുള്ള താരങ്ങള്‍ പങ്കുവെച്ചു.