'സി.ഐ.ഡി മൂസ2' 2025 ല്‍, സിനിമയെക്കുറിച്ച് സംവിധായകന്‍ ജോണി ആന്റണി

കെ ആര്‍ അനൂപ്
വെള്ളി, 27 ഒക്‌ടോബര്‍ 2023 (09:11 IST)
മലയാള സിനിമ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമകളില്‍ മുന്നിലുണ്ടാകും സി ഐ ഡി മൂസ. ഇന്നും മിനിസ്‌ക്രീനില്‍ മൂസ കാണാന്‍ ആളുകളുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോണി ആന്റണി.
 
സംവിധായകന്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കാനുള്ള പ്ലാനിങ്ങില്‍ ആണെന്ന് പറഞ്ഞു. 2025 റിലീസ് ചെയ്യാനുള്ള തരത്തില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യം വെളിപ്പെടുത്തിയതും ജോണി ആന്റണി തന്നെയാണ്.
സിഐഡി മൂസ 2,റണ്‍വെ 2,3 കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ വൈകാതെ തന്നെ തുടങ്ങാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ദിലീപും സംഘവും.
സിഐഡി മൂസക്ക് രണ്ടാം ഭാഗം വേണ്ടെന്ന പക്ഷക്കാരനാണ് സലിംകുമാര്‍. അഭിമുഖങ്ങളില്‍ അദ്ദേഹം അത് തുറന്നു പറഞ്ഞിട്ടുണ്ട്.
'രണ്ടാം ഭാഗത്തില്‍ ഒരിക്കലും ഞാന്‍ ഉണ്ടാകില്ല. കാരണം അതിന്റെ കാലഘട്ടം മാറിക്കഴിഞ്ഞു. നമ്മുടെ പ്രായം മാറി. അന്ന് പടക്കം പൊട്ടിച്ച് നടന്ന പ്രായം അല്ലിപ്പോള്‍. ഇന്ന് അതൊക്കെ പിള്ളേര് ചെയ്യട്ടെ',-എന്നാണ് സലിംകുമാര്‍ പറഞ്ഞത്.
 
എന്നാല്‍ സലിംകുമാറിനെ രണ്ടാം ഭാഗത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നിര്‍മാതാക്കള്‍ നടത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും.'തൊരപ്പന്‍ കൊച്ചുണ്ണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരിശ്രീ അശോകന്‍ സിനിമയില്‍ ഉണ്ടാകാനാണ് സാധ്യത. സിഐഡി മൂസയിലെ പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും ഇനിയും അത് ചെയ്യുമെന്നുമാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article