കഴുത്തിലും മുഖത്തും നിറയെ ചുളിവുകള്‍ പോരാത്തതിന് നരയും കഷണ്ടിയുള്ള ചിത്രം, ഇത് മമ്മൂട്ടിയുടേതെന്ന പേരിലാണ് പ്രചരിക്കുന്നത്. ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്ന വീഡിയോയാണ് പിന്നാലെ വൈറല്‍ ആകുന്നത്. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് റോബര്‍ട്ട് കുര്യാക്കോസ് വീഡിയോ പങ്കു വച്ചുകൊണ്ട് പറയുന്നു.മമ്മൂട്ടി ഫാന്‍സിന്റെ ഇന്റര്‍നാഷ്‌നല്‍ പ്രസിഡന്റും താരത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമാണ് റോബര്‍ട്ട്.
'ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.',-റോബോട്ട് വീഡിയോ പങ്കു വച്ചുകൊണ്ട് എഴുതി.