2002ൽ ഗിഗ്ലി എന്ന ചിത്രത്തിലായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. 2003ൽ ഇരുവരും വിവാഹിതരാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ഇവർ തങ്ങളുടെ പ്രണയബന്ധം 2004ൽ വെച്ച് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷമാണ് പുറത്തുവന്നത്. 2022 ഏപ്രിലിൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.