'നായാട്ട്' നെറ്റ്ഫ്‌ലിക്‌സ് എത്തിയതോടെ കൂടുതല്‍ പ്രേക്ഷകര്‍ സിനിമ കണ്ടു. മലയാളികള്‍ അല്ലാത്തവര്‍ക്ക് ഇടയില്‍ പോലും മികച്ച സ്വീകാര്യത നേടുവാന്‍ സിനിമയ്ക്കായി. ഏപ്രില്‍ എട്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇക്കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സംവിധായകരായ ജിത്തു ജോസഫ്, ബേസില്‍ ജോസഫ്, നടന്‍ അജു വര്‍ഗീസ് തുടങ്ങിയവര്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ വന്നപ്പോഴാണ് കണ്ടത്. മൂവര്‍ക്കും സിനിമ വളരെയധികം ഇഷ്ടപ്പെട്ടു.