ഒരു ജയസൂര്യ സിനിമ വന്നിട്ട് ഏറെ നാളായി, നടന്‍ സൂപ്പര്‍ ഹീറോ ആവാനുള്ള ഒരുക്കത്തിലോ ?

കെ ആര്‍ അനൂപ്

വെള്ളി, 21 ജൂലൈ 2023 (09:24 IST)
മലയാള സിനിമയില്‍നിന്ന് വീണ്ടുമൊരു സൂപ്പര്‍ഹീറോ ചിത്രം വരുന്നു എന്ന ത്രില്ലിലാണ് സിനിമാപ്രേമികള്‍. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ആണ് ഇതിനുള്ള സൂചനകള്‍ നല്‍കിയത്. മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമല്ലെന്ന് സംവിധായകന്‍ ആദ്യമേ പറഞ്ഞു കഴിഞ്ഞു. ഈ സിനിമയ്ക്കായി ജയസൂര്യയുടെ പേരാണ് ഉയര്‍ന്ന കേള്‍ക്കുന്നത്. നടന്‍ അതിനുള്ള തയ്യാറെടുപ്പില്‍ ആണോ എന്ന കാര്യം അറിവില്ല.
 
മികച്ചൊരു അണിയറ പ്രവര്‍ത്തകരുടെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ കത്തനാര്‍ ഒരുങ്ങുകയാണ്. കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ എന്ന ജയസൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ്സാണ്. 200 ദിവസത്തെ ചിത്രീകരണം ഉണ്ട്. എന്നാല്‍ ഒരു ജയസൂര്യ ചിത്രം പുറത്തിറങ്ങിയിട്ട് നാളുകള്‍ ഏറെയായി.
 
കുഞ്ചാക്കോബോബന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'എന്താടാ സജി'വലിയ ചലനം ഉണ്ടാക്കിയില്ല. ചെറിയൊരു വേഷത്തില്‍ ആയിരുന്നു ജയസൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍