'ഞാൻ മേരിക്കുട്ടി' എന്ന സിനിമയ്ക്ക് ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. സണ്ണി എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ജയസൂര്യ ഒരു സംഗീതജ്ഞന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച കൊച്ചിയിൽ ആരംഭിക്കും. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയാണിത്.