ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു, ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കള്‍ മാത്രം

കെ ആര്‍ അനൂപ്
വെള്ളി, 8 ഡിസം‌ബര്‍ 2023 (10:15 IST)
ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. അടുത്ത യായിരുന്നു സഹോദരന്‍ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം നടന്നത്.താരണിയുമായുളള കാളിദാസിന്റെ വിവാഹത്തിന് മുമ്പ് തന്നെ മാളവികയുടെ കല്യാണം ഉണ്ടാകുമെന്ന് പാര്‍വതി നേരത്തെ പറഞ്ഞിരുന്നു.
 
കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്.
 
മോതിര മാറ്റത്തിന് ശേഷം മാളവികയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അടുത്ത ബന്ധുക്കളും മാത്രം ആയിരുന്നു പങ്കെടുത്തത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article