തമിഴിലെയും തെലുങ്കിലെയും വിജയം കന്നഡയിലും ആവർത്തിക്കനൊരുങ്ങി ജയറാം, നായകനൊപ്പം ശക്തമായ വില്ലൻ വേഷം

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2022 (09:47 IST)
കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജയറാം. ഗോസ്റ്റ് എന്ന സിനിമയിലൂടെയാണ് നടൻ കന്നഡയിലേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തീൻ്റെ സംവിധായകൻ എം ജി ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. ശിവരാജ് കുമാറാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
 
കാണുമ്പോഴെല്ലാം ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ഒടുവിൽ അത് ഗോസ്റ്റിലൂടെ സംഭവിക്കുകയാണെന്നും സംവിധായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഒക്ടോബർ അവസാനത്തോടെ ബെംഗളൂരുവിലെ ലൊക്കേഷനിൽ ജയറാം ചേരുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതേസമയത്തിൽ ജയറാമിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നതായി ശിവരാജ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article