ജിസിസി റൈറ്റ്‌സ് വിറ്റുപോയി,'ജയ ജയ ജയ ജയഹേ' ഒക്ടോബര്‍ 21ന്

കെ ആര്‍ അനൂപ്

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (09:05 IST)
ബേസിലും ദര്‍ശനയും പ്രധാനവേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. ദീപാവലി റിലീസായി തിയേറ്ററില്‍ എത്തുന്ന സിനിമയുടെ ജിസിസി അവകാശം സ്റ്റാര്‍സ് ഹോളിഡേ ഫിലിംസ് സ്വന്തമാക്കി.
 
ഒക്ടോബര്‍ 21ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രംഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണെന്നാണ് പറയപ്പെടുന്നത്.ഇതൊരു കുടുംബചിത്രമാണ്, ദര്‍ശനയുടെ കഥാപാത്രമായ ജയഭാരതിയുടെലാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച 22 വയസ്സുള്ള പെണ്‍കുട്ടി അവളുടെ ജനനം മുതല്‍ അവള്‍ അഭിമുഖീകരിക്കുന്ന കാര്യങ്ങളും അവളുടെ ജീവിതത്തിലെ സംഭവങ്ങളുമാണ് ചിത്രം പറയാന്‍ പോകുന്നത്.
 
ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും ചിത്രത്തില്‍ ദമ്പതികളായി അഭിനയിക്കും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍