വിഎഫ്എക്‌സ് അല്ല,'ജനഗണ മന'യിലെ സ്‌ഫോടന സീക്വന്‍സ് യഥാര്‍ത്ഥമായി ചിത്രീകരിച്ചത്, കൂളായി അഭിനയിച്ച് പൃഥ്വിരാജ്

കെ ആര്‍ അനൂപ്
വ്യാഴം, 31 മാര്‍ച്ച് 2022 (17:11 IST)
'ജനഗണ മന'യുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.പൃഥ്വിരാജിന്റെ തകര്‍പ്പന്‍ പ്രകടനവും ഒപ്പം ട്രെയിലറിന് അവസാനം കണ്ട സ്‌ഫോടനം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. ട്രെയിലറില്‍ കാണിച്ചിരിക്കുന്ന സ്‌ഫോടന സീക്വന്‍സ് യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണെന്നും വിഎഫ്എക്‌സ് അല്ലെന്നും സംവിധായകന്‍ ഡിജോ ജോസ് ആന്റണി വെളിപ്പെടുത്തി.
   
 ഒറ്റ ഷോട്ട് സീക്വന്‍സായിട്ടാണ് സ്ഫോടന പരമ്പര യഥാര്‍ത്ഥമായി തന്നെ പകര്‍ത്തിയത്.ഇത്തരമൊരു വെല്ലുവിളി ഏറ്റെടുത്ത് ചെയ്തതിന് പൃഥ്വിരാജിനോട് സംവിധായകന്‍ നന്ദിയും പറഞ്ഞു.
 
'സ്ഫോടനം ചിത്രീകരണ സമയത്ത് ഞാനും മുഴുവന്‍ അണിയറപ്രവര്‍ത്തകരും ഞെട്ടിപ്പോയിരുന്നുവെങ്കിലും,രാജുയേട്ടന്‍ (പൃഥ്വിരാജ്) എല്ലാം കൂളായി അഭിനയിച്ചു. സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകരുടെയും രാപ്പകല്‍ അധ്വാനത്തിന്റെ ഫലമാണ്'ജനഗണമന', ടീമിലെ ഓരോരുത്തര്‍ക്കും എന്റെ നന്ദി ഞാന്‍ പങ്കിടുന്നു'-സംവിധായകന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article