5 ഭാഷകളില്‍ ജയ് ഗണേഷ്, ഉണ്ണി മുകുന്ദന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം, ചിത്രീകരണം ഉടന്‍ ആരംഭിക്കും

കെ ആര്‍ അനൂപ്
ബുധന്‍, 23 ഓഗസ്റ്റ് 2023 (10:51 IST)
ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ജയ് ഗണേഷ്'. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തില്‍ വെച്ചാണ് പ്രഖ്യാപിച്ചത്. 'ജയ് ഗണേഷ്' ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉണ്ണിമുകുന്ദന്‍ തന്നെ അറിയിച്ചിരിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുറത്തുവിട്ട പോസ്റ്ററുകളില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്.
സിനിമയില്‍ ഗണപതി ഭഗവാനായി ഉണ്ണി മുകുന്ദന്‍ വേഷമിടുമെന്നും കേള്‍ക്കുന്നു. മാളികപ്പുറത്തിന് ലഭിച്ച വിജയം ആവര്‍ത്തിക്കാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ഉണ്ണിമുകുന്ദന്‍ ആരാധകരും.
 
'ജയ് ഗണേഷ്' സൃഷ്ടിച്ചതിന് ശേഷം ഞാന്‍ ഒരു നടനെ തിരയുകയായിരുന്നു. 'മാളികപ്പുറം' എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന ഉണ്ണി നല്ലൊരു തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങള്‍ ''ജയ്ഗണേഷ്'' ചര്‍ച്ച ചെയ്തു, അദ്ദേഹത്തിന് തിരക്കഥ ലഭിച്ചു. ഞാന്‍ എന്റെ നടനെ കണ്ടെത്തി'.ഞങ്ങള്‍ ഈ പ്രോജക്റ്റിന്റെ സഹ-നിര്‍മ്മാണവും ചെയ്യുന്നു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയാണ്. വഴിയുടെ ഓരോ ഘട്ടവും ഞങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article