'ലിയോ ഹൈ എനര്‍ജിയില്‍ മാസ് അപ്പീലിലുമുള്ള ചിത്രം'; ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 22 ഓഗസ്റ്റ് 2023 (17:44 IST)
വിജയ്‌യുടെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്നതാകും ലിയോ. ചിത്രത്തിന്റെ ഹൈലൈറ്റ് ഇതുതന്നെയാണെന്ന് നടന്‍ ബാബു ആന്റണി വെളിപ്പെടുത്തി. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത് മറ്റൊരു ആകര്‍ഷണം ചിത്രത്തിന്റെ ക്ലൈമാക്‌സാണ്. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും 'ലിയോ'. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്. യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ടെന്നും ബാബു ആന്റണി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
 
സഞ്ജയ് ദത്തും അര്‍ജുനും ഒത്തുള്ള രംഗങ്ങളും സിനിമയിലുണ്ട്.
 
കേരളത്തിലെ വിതരണ അവകാശത്തിനായി വലിയ മത്സരമാണ് ഉണ്ടായത്. 5 പ്രധാനപ്പെട്ട വിതരണക്കാരാണ് കേരളത്തിലെ വിതരണ അവകാശത്തിനായി മത്സരിച്ചത്. കൂടുതല്‍ തുക നല്‍കി ഗോകുലം ഗോപാലന്‍ ലിയോ കേരളത്തിലെ വിതരണം അവകാശം സ്വന്തമാക്കി.
 
സെവന്‍ സ്‌ക്രീന്‍ സ്‌റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍